പോലീസ് അന്വേഷണപ്രകാരം, ലഹരിമരുന്ന്
ആവശ്യപ്പെടുന്നവർ ഇടനിലക്കാരുടെ സഹായത്തോടെ പണം കീർത്തനയുടെ ബാങ്ക്
അക്കൗണ്ടിലേക്ക് അയച്ചശേഷം, പണം ലഭിച്ചതായി സ്ഥിരീകരിച്ചാൽ
ശൃംഖലയിലെ മറ്റ് അംഗങ്ങൾ എം.ഡി.എം.എ. ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ആവശ്യക്കാർക്ക്
കൈമാറുന്ന രീതിയിലായിരുന്നു പ്രവർത്തനം. പണം സ്വീകരിക്കുന്നവരും ലഹരി
കൈമാറുന്നവരും വ്യത്യസ്തരായിരുന്നതിനാൽ ശൃംഖലയുടെ പ്രവർത്തനം രഹസ്യമായി
മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കീർത്തനയുടെ ബാങ്ക് അക്കൗണ്ടിന്റെ പ്രാഥമിക
പരിശോധനയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക
ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം
മേഖലകളിലെ നിരവധി യുവാക്കളും വിദ്യാർഥികളും ഈ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി
അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. അക്കൗണ്ടിലേക്ക് പണം അയച്ചവരുടെ
വിവരങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.
രണ്ടു ഗ്രാം എം.ഡി.എം.എ.യുമായി അടുത്തിടെ പിടിയിലായ
വടകര ആവിക്കൽ ബീച്ച് സ്വദേശിയായ സഫാനെ ചോദ്യം ചെയ്തതോടെയാണ് കീർത്തനയുടെ
പങ്കിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ
അടിസ്ഥാനത്തിൽ നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് പേരാമ്പ്രയിലെ വാടകവീട്ടിൽ നിന്ന്
യുവതിയെ പിടികൂടിയത്.
കീർത്തനയുടെ മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്
വിവരങ്ങൾ എന്നിവ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ലഹരി ശൃംഖലയിലെ
മറ്റ് പ്രധാന കണ്ണികളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്
അറിയിച്ചു.
സംസ്ഥാനത്ത് നടപ്പാക്കിവരുന്ന 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്. ലഹരി മാഫിയയില്‍ കീര്‍ത്തനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന
വമ്പന്മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കീര്‍ത്തനയുടെ മൊബൈല്‍ ഫോണ്‍
രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക്
വിധേയമാക്കും. ലഹരി ശൃംഖലയിലെ മറ്റു പ്രധാനികളെയും വരുംദിവസങ്ങളില്‍ ലഹരി വിരുദ്ധ
സംഘം വലയിലാക്കുമെന്നാണ് സൂചന. കീര്‍ത്തനയ്ക്ക് പിന്നിലെ ശക്തികളെ കണ്ടെത്താനും
ശ്രമിക്കും. ഇടപാടുകാരില്‍ വിഐപികള്‍ അടക്കമുണ്ട്. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി
അന്വേഷണം കൊണ്ടു പോകും. വന്‍ മാഫിയ കീര്‍ത്തനയ്ക്ക് പിന്നിലുണ്ടെന്നാണ്
വിലയിരുത്തല്‍.
